ബിജെപി അംഗത്വം രാജിവെച്ചതായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് പാളക്കൊല്ലിയിലെ വാര്‍ഡ് മെമ്പറായ സികെ ഷെല്ജന് ബിജെപിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.പുല്‍പ്പള്ളിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് ഷെല്ജന്. ഒരുവര്‍ഷമായിട്ടും തനിക്ക് ബിജെപി നേതൃത്വം മാന്യമായ അംഗീകാരമോ ഭാരവാഹിത്വമോ നല്‍കിയില്ലെന്ന് ഷെല്ജന് ആരോപിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ബിജെപി നേതൃത്വത്തിലെ ഒരാളുടെ അപമര്യാദയായുള്ള പെരുമാറ്റം അസഹനീയമാണെന്നും ബിജെപി നേതൃത്തിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഷെല്ജന് കുറ്റപ്പെടുത്തി. സാധാരക്കാരാണ് തന്നെ വാര്‍ഡ് മെമ്പറാക്കിയതെന്നും അവരോടൊപ്പം ഭാവിയിലും താനുണ്ടാകുമെന്നും ഷെല്ജന് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍