വിദൂര വിദ്യാഭ്യാസം; യുജിസി തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല: കെ എസ് യു
കല്‍പ്പറ്റ:യു.ജി.സി യുടെ വിദൂര വിദ്യാഭ്യാസ വിഭാഗം എഡ്യൂക്കേഷന്‍ ബ്യുറോ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശം ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ എസ് യു.കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തില്‍ അതികം വിദ്യാര്ത്ഥികളണു വിദൂര വിദ്യാഭ്യാസപദ്ധതിയിലൂടെ ഉപരി പഠനത്തിന് ചേരുന്നത്.പുതിയ നിര്‍ദ്ദേശ പ്രകാരം എ പ്ലസ് ഗ്രേഡ് എങ്കിലും ഉള്ള സര്‍വകലാശാലക്കു മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ യോഗ്യത ലഭിക്കു. ഇതു പ്രകാരം കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിക്കും കോഴ്സുകള്‍ നടത്താന്‍ കഴിയാതെ വരും സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റ ശുപാര്‍ശയുണ്ടായിട്ടും സര്‍ക്കാര്‍ മൗനം തുടരുകയാണ് സെല്‍ഫ് ഫിനാന്‍സ് കോളേജുകളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരം നിലപാടുകളും ആയി മുന്‍പോട്ടു പോകുന്നത് ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ആയി കെ എസ് യു മുന്നോട്ട് പോകുമെന്ന് കെ.എസ് യു ജില്ലാ കമ്മറ്റി അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍