പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്ര ആറാട്ട് മഹോത്സവം
മാനന്തവാടി:എടവക പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രില്‍ 8, 9, 10 തീയ്യതികളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ഉപ ക്ഷേത്രമാണ് പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രം. ഉത്സവത്തോടനുബദ്ധിച്ച് സര്‍വ്വൈശ്വര്യ പൂജ, ഭജന, ഭക്തിഗാനസുധ, ഓട്ടന്തുള്ളല്, തായമ്പക, തിടമ്പുനൃത്തം, വേട്ടക്കൊരു മകന് കളമെഴുത്തുംപാട്ടും, തേങ്ങയേറും, മറ്റ് കലാപരിപാടികളും നടക്കും.8ാം തീയ്യതി നടക്കുന്ന സംസ്കാരിക സദസ്സ് ജില്ലാ കലക്ടര്‍ എസ്.സുഹസ് ഉദ്ഘാടനം ചെയ്യും ചടങ്ങില്‍ എസ്.പ്രബോധ് കുമാര്‍ ആധ്യാത്മിക പ്രാഭാഷണം നടത്തും.9, 10, തീയ്യതികളില്‍ ശ്രീ രാജ രാജേശ്വരി സംഗീതോത്സവവും നടക്കും, ഉത്സവത്തോടനുബഡിച്ച് എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും. 10ാം തീയ്യതി നഗരപ്രദക്ഷിണത്തോടെ ഉത്സവം സമാപിക്കും(ആ്യ ലേ)വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ എം.എസ്.ശിവരാജന്, എ.എന്‍.പരമേശ്വരന്, കെ.എസ്.കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍