അനധികൃത മദ്യവില്‍പ്പനക്കിടെ ഒരാള്‍ പിടിയില്‍
കുപ്പാടിത്തറ തേര്‍ത്തുകുന്ന് പുതിയേടത്ത് അപ്പച്ചന് എന്ന എബ്രഹാം (72) നെയാണ് പടിഞ്ഞാറത്തറ എസ്ഐ അബൂബക്കറും സംഘവും പിടികൂടിയത്. വീടിന് സമീപം വെച്ച് അനധികൃത മദ്യവില്പന നടത്തുന്നതിനിടെയാണ് മൂന്നേ മുക്കാല്‍ ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി എബ്രഹാം പിടിയിലാകുന്നത്. ഇയ്യാളെ സമാന കേസില്‍ ഓഗസ്റ്റ് മാസം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വീണ്ടും മദ്യവില്‍പ്പന തുടര്‍ന്നുവന്ന ഇയ്യാള് പലതവണ പോലീസില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രിയിലാണ് വില്‍പ്പനക്കിടെ വീണ്ടും പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. 1971 ല്‍ സ്വന്തം അമ്മാവന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് എബ്രഹാമെന്ന് പോലീസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍