കാട്ടിക്കുളത്ത് വന്‍ കഞ്ചാവ് വേട്ട ആറേകാല്‍ കിലോ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി പിടിയില്‍
കാട്ടിക്കുളം:എച്ച്.ഡി കോട്ടെ മട്ടെകെര നെമ്മനപ്പള്ളി ഗുരുസ്വാമി (25) യാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ എസ്.പി യുടെ ഷാഡോ പോലീസും, തിരുനെല്ലി എസ്ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയ്യാളുടെ കൈവശമുണ്ടായിരുന്ന 6.360 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബാഗിലാക്കി ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .കഞ്ചാവ് കടത്തിയ കെഎ 45 സി 5673 ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം കാട്ടിക്കുളം ടൗണില്‍വെച്ചാണ് സംഭവം. വയനാട്ടില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണിതെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍