സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: യോഗം നടത്തി
കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗം എ. ഡി. എം കെ. എം. രാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിവിധ വകുപ്പുകളുടെ പുതിയ പദ്ധതികള്‍, പൂര്‍ത്തിയായ പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് എ. ഡി. എം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. പി. അബ്ദുള്‍ഖാദര്‍ വിശദീകരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാവും ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍