കേരള എന്‍.ജി.ഒ അസോസിയേഷന് കളക്ടറേറ്റ് മാര്‍ച്ച് നടത്തി.
കല്‍പ്പറ്റ:രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക,വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിനോദ്കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറുന്ന സന്ദര്‍ഭങ്ങളിലെല്ലാം ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തുടരുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി.സി സത്യന് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി രമേശന് മാണിക്കന്, ജില്ലാ ട്രഷറര്‍ മോബിഷ് പി.തോമസ്, ടി.എ വാസുദേവന്‍, സജി ജോണ്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ.എ ഉമ്മര്‍, ഷാജി കെ.ടി, കെ.എ മുജീബ്, ആര് രാംപ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് ടി.അജിത്ത്കുമാര്‍, സി.ജി.ഷിബു, കെ.എ യൂസഫ്, ആര് രതീഷ്കുമാര്‍, ലൈജു ചാക്കോ, അഷറഫ്ഖാന്, കെ.സുബ്രഹ്മണ്യന്, എന്‍.കെ സഫറുള്ള, ഗ്ലോറിന്‍ സെക്വീരിയ, സി.എസ്. പ്രഭാകരന്, ഇ.വിനോദ്, ഷാജി പി.എസ്, എം.ജി അനില്‍കുമാര്‍, എന്‍.വി അഗസ്റ്റിന്, കെ.ജെ.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍