ഫാര്‍മസി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണം ഏപ്രില്‍ 09 ന്
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി കേരള ഫര്‍മസി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇപ്പോഴത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗലീലിയോ ജോര്‍ജ് ,സംസ്ഥാന ട്രഷറര്‍ വി ജെ റിയാസ്, സെക്രെട്ടറിയേറ്റ് മെമ്പര്‍മാരായ അജിത് കിഷോര്‍(കൌണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ), ടി സതീശന്(കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ) ,മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ സി നവീന്‍ ചന്ദ്(കൌണ്‍സില്‍ പ്രസിഡന്റ് ) എന്നിവര്‍ക്ക് സ്വീകരണം നല്‍കുമെന്ന് കെ പി പി എ ഭാരവാഹികള്‍ അറിയിച്ചു.വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 9. 30ന് കല്‍പ്പറ്റയില്‍ വയനാടിയ റെസിഡെന്സിയില്വെച്ചാണ് സ്വീകരണം.കല്‍പ്പറ്റ എം.എല്‍.എ സി കെ ശശീന്ദ്രന്സ്വീകരണയോഗം ഉദ്ഘാടനം ചെയ്യും.അന്നേ ദിവസം തന്നെ ഫര്‍മസി കൌണ്‍സില്‍ അദാലത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ്.ജില്ലയിലെ മുഴുവന്‍ ഫര്‍മസിസ്റ്റുകളും കൃത്യം 9.15ന് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന്,എല്‍സണ്‍ പോള്‍ (ജില്ലാ പ്രസിഡന്റ് ),ബിനേഷ് (ജില്ലാ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍