റവന്യൂ വകുപ്പില്‍ ഭരണപക്ഷ ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതി :യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റയിലെ കോട്ടത്തറ വില്ലേജിലെ ഭൂമി കുംഭകോണത്തിലും ഒടുവില്‍ പുറത്ത്വന്ന മക്കിമല സൈനിക ഭൂമാഫിയക്ക് പിന്നിലും ഭരണപക്ഷ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ട്കെട്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ്.ജില്ലയില്‍ റവന്യു വകുപ്പ് കേന്ദ്രീകരിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പ്രാദേശിക നേതൃത്വം മുതല്‍ ജില്ലാ നേതൃത്വം വരെ വന്‍ തോതിലുള്ള അഴിമതികളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി ജില്ലയില്‍ നടത്തിയ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷിക്കണം.മക്കിമലയില്‍ കള്ള പട്ടയങ്ങളുണ്ടാക്കി 1080 ഏക്കറോളം ഭൂമി വിമുക്ത ഭടന്‍ന്മാരുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി വില്‍പ്പന നടത്തിയത് അങ്ങേയറ്റം പ്രതിഷേധമാണ്.തങ്ങളുടെ പരിധിയില്‍ പോലും വരാത്ത ഭൂമിയില്‍ ഇടപെടാന്‍ ഉദ്യോഗസ്ഥന്‍ന്മാര്‍ തയ്യാറാകുംമ്പോള് അതില്‍ ഉന്നതന്മാര്‍ക്കുള്ള പങ്ക് വ്യക്തമാണ്.അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരേയും നിയമത്തിന്റെ മുന്പില് കൊണ്ട് വരണമെന്ന് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.അസീസ് വാളാട് അധ്യക്ഷത വഹിച്ചു.പി.ടി. മുത്തലിബ്, മുസ്തഫ എറമ്പയില്‍, എല്ബിന് മാത്യു, ഷംസീര്‍ അരണപ്പാറ, റോബിന് തറപ്പേല്‍, സിറാജ്കമ്പ, ഫൈസല്‍ ആലമ്പാടി, ജയരാജന്, ചന്ദ്രന് എടമന തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍