കുടുംബസംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ മുണ്ടേരി ഇസ്സത്തുദ്ദീന് മുസ്ലീം സംഘം മുണ്ടേരി സംഘടിപ്പിച്ച കുടുംബസംഗമം മുണ്ടേരി ഖാസി മുജീബ് ഫൗസി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.മഹല്ല് സെക്രട്ടറി എം.ഡി.എ.ഖാദര്‍ സ്വാഗതം പറഞ്ഞു. കുടുംബ സംഗമത്തില്‍ റാഷിദ് കൂളിവയല്‍ ക്ലാസ്സെടുത്തു.മുണ്ടേരിയില്‍ 34 വര്‍ഷത്തോളം അങ്കണ്‍വാടി ടീച്ചറായി സേവനമനുഷ്ഠിച്ച സാവിത്രി ടീച്ചര്‍ക്ക് ചെയര്മാന് കെ.പി.അബ്ദുറഹിമാന് ഉപഹാരം നല്കി ആദരിച്ചു.മണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല ഹെല്‍ത്ത് സെന്ററിന് ഉള്ള അംഗീകാരത്തെ മാനിച്ച് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഋതികില് നിന്ന് കുടുംബസംഗമത്തിന്റെ ഉപഹാരം നല്കി.സി.കെ.നൗഷാദ്,മുന്‍ ഖാസി മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍