യുവാവിന്റെ തല ജാക്കിലിവര്‍ കൊണ്ട് അടിച്ചുപൊളിച്ചു ;അഞ്ച് പേര്‍ അറസ്റ്റില്‍ ; ഇതില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍മാര്‍ ചേര്‍ന്ന് യുവാവിന്റെ തലയടിച്ചു പൊളിച്ചു. തൃശിലേരി ആനപ്പാറ സ്വദേശിയായ മുരളി (അശ്വത് കുമാര്‍)ക്കാണ് അടിയേറ്റത്. തലക്ക് ഗുരുതര പരുക്കേറ്റ മുരളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുരളിയുടെ സഹോദരന്‍ അനിലിനും മര്‍ദ്ദനത്തില്‍ പരുക്കുണ്ട്.ഏപ്രില്‍ ഒന്നിന് രാത്രിയിലാണ് സംഭവം. തലക്കടിച്ച കേസിലെ പ്രതികളായ മജിസ്‌ട്രേറ്റ് കവല അനന്തോത്ത് കുന്ന് ഒതയോത്ത് രാജേഷ് (മണി 39), സഹോദരന്‍ അനീഷ് (33) എന്നിവരെയും ,പ്രതികളെ സഹായിക്കുകയും, ഒളിപ്പിക്കുകയും ചെയ്ത എടയൂര്‍ക്കുന്ന് കാരോട്ട് ശ്രീനോജ് (30), തൃശിലേരി പറങ്കിമാലില്‍ ഡയസ് (31), കാനഞ്ചേരി കുന്ന് കുറ്റിത്തോട്ടത്തില്‍ സനോജ് (30) എന്നിവരെ മാനന്തവാടി സി ഐ പി കെ മണിയും,തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
അനിലും രാജേഷും തമ്മില്‍ ഇഞ്ചി കൃഷി നടത്തിയിരുന്നു. ഇതില്‍ നടന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ച് ഇരുവരും ഫോണില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് രാത്രി രാജേഷും, അനിയന്‍ അനീഷും സുഹൃത്തുക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയിലും ട്രാക്ടറിലുമായി മജിസ്‌ട്രേറ്റ് കവലയിലെത്തി അനിലിനെയും ,സഹോദരന്‍മുരളിയേയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ രാജേഷ് വണ്ടിയിലുണ്ടായിരുന്ന ജാക്കി ലിവ റെടുത്ത് മുരളിയുടെ തലക്കടിച്ചു. തലക്ക് മാരകമുറിവേറ്റ് നിലത്തു വീണ മുരളിയെ രക്ഷിക്കാന്‍ പോലും പ്രതികള്‍ തയ്യാറായില്ല. മുരളിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ അത് തടയുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് മുരളിയേയും , അനിലിനേയു നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മുരളിയെ ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
ഇതിനിടയില്‍ തങ്ങള്‍ക്കും പരുക്കേറ്റെന്ന പരാതിയുമായി രാജേഷും അനീഷും ജില്ലാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. കേസിലെ പ്രതികള്‍ അഞ്ച് പേരും ആദ്യം കര്‍ണ്ണാടകയിലേക്കാണ് മുങ്ങിയത്. പിന്നീട് രാജേഷും, അനീഷും ഒഴികേയുള്ള പ്രതികള്‍ തിരികെ നാട്ടിലേക്ക് വന്നു. ദൃശ്യം സിനിമയെ അനുകരിച്ചുകൊണ്ട് ടവര്‍ ലൊക്കേഷന്‍ നോക്കുമ്പോള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രാജേഷിന്റെയും അനിഷേിന്റേയും ഫോണുകളും പ്രതികള്‍ കൈവശം വെച്ചു. എന്നാല്‍ പോലീസ് വളരെ വിദഗ്ധമായി നടത്തിയ അന്വേഷണത്തില്‍ മുഖ്യ പ്രതികള്‍ കര്‍ണ്ണാടകയിലലെ വീരാജ്‌പോട്ടയിലാണുള്ളതെന്ന് മനസ്സിലാക്കകയും, തന്ത്രപൂര്‍വ്വം പ്രതികളെ പിടികൂടുകയുമായിരുന്നു.
ജാമ്യം തരപ്പെടുത്തി തരാമെന്ന വ്യാജേനെ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികള്‍ വലയിലായത്.
ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയും, മറ്റുള്ള മൂന്ന് പേര്‍ക്ക് മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍