ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിതം വിജയത്തിന്റെ നിദാനം:എസ്. മുഹമ്മദ്ദാരിമി
കല്‍പ്പറ്റ: കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ മനസമാധാനവുംവിജയവും ഉണ്ടാവാന്‍ പൂര്‍വീകര്‍ കാണിച്ചുതന്ന ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് സമസ്തജില്ലാസെക്രട്ടറി എസ്. മുഹമ്മദ് ദാരിമി അഭിപ്രായപ്പെട്ടു.പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ ഏപ്രില്‍ 20ന് പനമരത്ത് വെച്ച് നടക്കുന്ന സമസ്തജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം സമസ്തവൈത്തിരിതാലൂക്ക് കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ഗാമികളുടെ വഴിയില്‍ നിന്ന് വ്യതിചലിച്ചുള്ള ജീവിതവും അച്ചടക്ക രാഹിത്യവും അനുസരണം ഇല്ലായ്മയും മനുഷ്യന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂഎന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തില്വി.കെ അബ്ദുറഹ്മാന് ദാരിമി അദ്ധ്യക്ഷനായി. മുജീബ്ഫൈസികംബ്ലക്കാട്മുഖ്യപ്രഭാഷണം നടത്തി. ചെറുമോത്ത് ഉസ്താദ് ദിക്്ര്ദുആക്ക് നേതൃത്വം നല്കി. ഇബ്രാഹീംദാരിമി പോള, സയ്യിദ് സാബിത്ത് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ കാവനൂര്‍, പി.സി ഇബ്രാഹീംഹാജി, മുഹമ്മദ് കുട്ടി ഹസനി, സാജിദ് ബാഖവി, ശംസുദ്ധീന്‍ റഹ്മാനി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് കുട്ടി ബാഖവി, സി. മൊയ്തീന് കുട്ടി, സലീംമുസ്ല്യാര്, ബഷീര്‍ പുത്തുക്കണ്ടി, അലവി വടക്കേതില്‍, എ.കെ സുലൈമാന്‍ മൗലവി, പനന്തറ മുഹമ്മദ്, അശ്്റഫ് ഫൈസി കല്‍പ്പറ്റ, കെ. സി നവാസ്മൗലവി, പി. കെഅബ്ദു റഹ്്മാന്‍ മൗലവിതുടങ്ങിയവര് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ.വി ജഅ്ഫര്‍ ഹൈതമി സ്വാഗതവും അബ്ദു റഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍