സൗജന്യ പി.എസ്.സി. പരിശീലനം ആരംഭിച്ചു
മുട്ടില്‍:യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ക്ലബില്‍ സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം ആയിഷാബി പരിശീലനം ഉദ്ഘാടനം ചെയ്തു. മുട്ടില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സി.എം.സുമേഷ് പദ്ധതി വിശദീകരിച്ചു. ഒരുമാസത്തെ പരിശീലനത്തില്‍ പി.എസ്.സി. രജിസ്ട്രേഷന്, ഗ്രൂപ്പ് ചര്‍ച്ച, മോഡല്‍ പരീക്ഷ എന്നിവ നടത്തും. ചടങ്ങില്‍ കെ.ഫിറോസ് കമാല്‍, കെ.ഷിബിലി, സഫ്ത്തര്‍ അലി, യദുജോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍