റവന്യൂ മന്ത്രി രാജിവയ്ക്കണം: കെ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ സംഘത്തിന് വില്ക്കാന് നടത്തിയ നീക്കത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റവന്യൂ മന്ത്രി രാജിവയ്ക്കണമെന്ന് എഐസിസി അംഗം കെ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബത്തേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞുമുഹമ്മദിനെ പോലെയുള്ള ആളുകളാണ് ഇപ്പോള്‍ റവന്യൂ വകുപ്പിലുള്ളത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതുപോലെയുള്ളവരാണ് റവന്യൂ വകുപ്പില്‍ ഭരണം നടത്തുന്നത്. സംഭവത്തിന് വ്യക്തമായ തെളിവ് ലഭിച്ച സ്ഥിതിക്ക് കുറ്റക്കാരായ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തന്റേടം കാട്ടണം. അര്‍ഹതപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന കര്ഷകന് നിയമപരിരക്ഷ നല്‍കുകയോ ഭൂമി ഏറ്റെടുത്ത് കൊടുക്കുകയോ ചെയ്യാത്ത ഇടതു സര്‍ക്കാരിന്റെ കപട മുഖമാണ് ഭൂമി തട്ടിപ്പിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം, ആര്.പി. ശിവദാസ്, ഡി.പി. രാജശേഖരന്, എന്‍.എം. വിജയന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍