യൂത്ത് കോണ്‍ഗ്രസ് സമരം ഫലംകണ്ടു; ജില്ലാ ആശുപത്രി പ്രവേശന ഫീസ് വര്‍ദ്ധന താല്‍ക്കാലികമായി മരവിപ്പിച്ചു.
മാനന്തവാടി:ജില്ലാ ആശുപത്രി സൂപ്രണ്ടും ആര്.എം.ഒ യും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാടുമായി നടത്തിയ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുള്ള വിട്ടുവീഴ്ച്ചയില്ലാത്ത സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് പ്രവേശനത്തിനായി വര്‍ദ്ധിപ്പിച്ച അതിക നിരക്ക് പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരം അവസാനിപ്പിച്ചു. ഇനി ജനദ്രോഹപരമായ ഇത്തരം പ്രവര്‍ത്തികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായി നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.ആശുപത്രി വികസനത്തിന് സാധാരണ ജനങ്ങളെ പിഴിയാതെ സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍