ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചു

മാനന്തവാടി :ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചു.തമിഴ്‌നാട് കന്യാകുമാരി സ്വദേശിയും മാനന്തവാടി ക്ലബ്ബ് കുന്നില്‍ താമസക്കാരനുമായ മണികണ്ഠന്‍ (46) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം വാളാട് ഹൈസ്‌ക്കൂളിന് സമീപമാണ് അപകടം സംഭവിച്ചത്.വസ്ത്രങ്ങള്‍ ആഴ്ച തവണയ്ക്ക് വിറ്റുവരികയായിരുന്ന ഇയാള്‍ സഞ്ചരിച്ച ബൈക്കും പാല്‍ കയറ്റി പോവുകയായിരുന്ന വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ:റാണി.മകള്‍ രേണുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍