ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെറ്റിദ്ധാരണ പരത്തുന്നു: സിപിഐ എം
മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് എച്ച്എംസി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെറ്റിദ്ധാരണാപരത്തുകയാണെന്ന് സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എച്ച്എംസിയില്‍ ജില്ലാ പഞ്ചായത്തിന്റെ നോമിനികളടക്കം ബഹുഭൂരിപക്ഷം പേരും യുഡിഎഫിന്റെ പ്രതിനിധികളാണ്. സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ എ എന്‍ പ്രഭാകരനും പാര്‍ട്ടി പ്രതിനിധി എന്ന നിലയില്‍ കെ എം വര്‍ക്കിയും മാത്രമാണുള്ളത്. വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ തന്നെ യുവജന സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും എംഎല്‍എ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കാം എന്ന നിര്‍ദേശവും വച്ചിരുന്നു.
എന്നാല്‍ എതിര്‍പ്പുകളെ വകവയ്ക്കാതെ പ്രസിഡന്റ് ചില ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ തീരുമാനം പ്രഖ്യാപിക്കുകയാണ് ഉണ്ടായതെന്നും അജണ്ട നോട്ട് രൂപത്തില്‍ നല്‍കിയില്ലെന്നും ഈ കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് സിപിഐ എം നേതൃത്യം മുന്നോട്ട് വെച്ചതെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എച്ച്എംസി യോഗത്തിനു ശേഷം നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും പിന്‍വലിക്കണമെന്നും കഴിഞ്ഞ 20ന് സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരക്ക് പിന്‍വലിക്കണം അല്ലാത്തപക്ഷം പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍