എടത്തന സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വാളാട്: എടത്തന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു.സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കെ.ശ്രീധരന്റെ യാത്രയയപ്പും,ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും,പ്രതിഭകളെ ആദരിക്കലും ഇതോടൊപ്പം നടന്നു. സ്കൂളിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തെ കുറിച്ചുള്ളഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.ആഘോഷ പരിപാടികളുടെ മുന്നോടിയായി വാളാട് ടൗണില്‍ തെരുവോര ചിത്രരചനയും,വിളമ്പര ജാഥയും നടത്തി.തെളിച്ചം 2018 എന്ന പേരില്‍ നടന്ന ആഘോഷ പരിപാടി ജില്ലാ പഞ്ചായത്തംഗം എ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.ആര്.വിനോദ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.എന്‍.ജെ. ഷജിത്ത്, ദിനേശ് ബാബു, കെ.സത്യന്, എം.കെ.ഷാജു, ഇ.കെ.ചന്തു, സി.വി.കുര്യാച്ചന്,വി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.പൂര്‍വ്വ വിദ്യാര്ത്ഥികളായഡോ.സി.കെ.മായമോള്,ഡോ.കെ.ആര്.അമൃത,കിരണ്‍ ഫ്രാന്‍സിസ്, കെ.എ. ക്രിസ്റ്റീന എന്നിവരെ ആദരിച്ചു.കുട്ടികളുടെ കലാപരിപാടികളും വയനാട് ഗോത്രകലാ ഗവേഷണ കേന്ദ്രത്തിന്റെ നാടന്‍പാട്ട് മേളയും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍