പുലിക്കാട് ഗവ.എല്‍ പി സ്ക്കൂള് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പുലിക്കാട് ഗവ.എല്‍ പി സ്കൂള്‍ ഇരുപതാം വാര്‍ഷികവും പ്രധാനാധ്യാപിക ലൈല ടീച്ചര്‍ക്കുള്ള യാത്രയയപ്പും മികവ് ഉത്സവവും സംഘടിപ്പിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുല്ല കുന്നത്ത് സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് മുസ്തഫ അധ്യക്ഷതവഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖമര്‍ ലൈല ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബി.പി.ഒ സത്യന് മാസ്റ്റര്‍,സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ ആശംസ അറിയിച്ചു.പ്രധാനാധ്യാപിക ലൈല ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.ടി.എ മെമ്പര്‍ ബഷീര്‍,സ്റ്റാഫ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.വിരമിക്കുന്ന എച്ച്.എം ലൈല ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.സീനിയര്‍ അസിസ്റ്റന്റ് അബ്ദുല്‍ മുജീബ് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.കുട്ടികളുടെ കലാവിരുന്നിനു ശേഷം സമ്മാന വിതരണവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍