റവന്യൂ മന്ത്രി രാജിവെക്കണം: ബി.ജെ.പി
കല്‍പ്പറ്റ:ഭൂരഹിതരായ നൂറുകണക്കിന് കുടുംബങ്ങള്‍ ഭൂമിക്കായ് അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമി ഭൂമാഫിയകള്‍ക്ക് തീറെഴുതിക്കൊടുക്കുവാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുകൊണ്ട് ഭരണകക്ഷിയിലെ തന്നെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത് എന്ന് ബി.ജെ.പി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ നടന്നിട്ടുള്ള ഇടപാടില്‍ റവന്യൂ മന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടതായി അറിയുന്നു.സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ റവന്യൂ മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരും നാളെ രാവിലെ 10 മണിക്ക് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും ബി.ജെ.പി ജില്ലാ കമ്മറ്റി തീരുമാനിച്ചു ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍