സൈക്കിളുകള്‍ വിതരണം ചെയ്തു
തോല്‍പ്പെട്ടി:ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോല്‍പ്പെട്ടി ഗവ.ഹൈസ്കൂളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. എട്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പദ്ധതി പ്രകാരം സൈക്കിള്‍ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എം.സതീഷ് കുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര് ബാബു പായത്ത് അധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് അലി എം.എച്ച്,സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍