ജില്ലാശുപത്രി പ്രവേശന പാസ് നിരക്ക് വര്‍ധന: യൂത്ത് കോണ്‍ഗ്രസ് നിയമ ലംഘന സമരം നടത്തി
ജില്ലാശുപത്രിയിലെ പാസ് ചാര്‍ജ് നാല് രൂപയില്‍ പത്ത് രൂപയാക്കിയ ജില്ലാ പഞ്ചായത്ത് എച്ച്.എം.സി നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ജില്ലാശുപത്രിയില്‍ സുപ്രണ്ട് ഓഫീസ് ഉപരോധവും പാസ് ചെക്കിംഗ് കൗണ്ടറുകള്‍ നിര്‍ബന്ധമായി തുറപ്പിച്ച് കൊണ്ട് പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രവേശനവും നടത്തി.തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മൂന്ന് വരെ ചാര്‍ജ്ജ് വര്‍ധന മരവിപ്പിച്ചതായും മൂന്നാം തീയതി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലും സമരം അവസാനിപ്പിച്ചു.സമരം വിജയിപ്പിച്ചവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്, മുത്തലിബ് പി.ടി , നിഷാന്ത് ,റഷീദ് തൃശിലേരി, സുഷോബ് ചെറുകുംഭം, ജിബിന്‍, മുസ്തഫ എറമ്പയിന് , ഷംസീര്‍ അരണപാറ, മഷൂദ് കമ്മന, ഫൈസല്‍ ആലമ്പാടി ,സിറാജ് കമ്പ, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ ഇന്ന് നടന്ന സമരത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍