ജില്ലാശുപത്രി പ്രവേശന പാസ് നിരക്ക് വര്‍ധന: ഡിവൈഎഫ്ഐ പാസ് കൗണ്ടര്‍ ഉപരോധിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രവേശന ഫീസ് 4 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാശുപത്രി പാസ് കൗണ്ടര്‍ ഉപരോധിച്ചു.തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മൂന്ന് വരെ ചാര്‍ജ്ജ് വര്‍ധന മരവിപ്പിച്ചതായും മൂന്നാം തീയ്യതി ഇതുസംബന്ധിച്ച് ചര്‍ച്ച നത്താമെന്നുമുള്ള ഉറപ്പിന്മേലും സമരം അവസാനിപ്പിച്ചു.ചര്‍ച്ചയില്‍ ഫീസ് വര്‍ദ്ധനവ് തുടരാനാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ തീരുമാനമെങ്കില്‍ സമരം തുടരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉത്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ ഈ സാധാരണക്കാരോടുള്ള വെല്ലുവിളി അംഗീകരിക്കാനാകില്ലെന്നും ജില്ലാ ആശുപത്രിയുടെ ഭൗതിക സാഹചര്യം വര്ദ്ധിപ്പിക്കാനുള ഒരിടപെടലും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ആരേപിച്ചു.പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം തീരുമാനം നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് താത്പര്യം കാണിക്കുന്നത്.ഇത് അംഗീകരിക്കാനാകില്ല .ദിവസ വേതന ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിക്കാനാണ് പ്രവേശന പാസിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് ന്യായം. എന്നാല്‍ മുന്‍പും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശനപാസുള്പ്പെടെയുള്ളവയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.എന്നിട്ടും ഒരു രൂപ പോലും താത്ക്കാലിക ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടില്ല,താത്ക്കാലിക ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നു തന്നെയാണ് ഡ.വൈ.എഫ്.ഐ അവശ്യപ്പെടുന്നത്, ഇതിന് ബദല്‍ സംവിധാനം ജില്ലാ പഞ്ചായത്ത് അധികാരികള്‍ കാണുകയാണ് വേണ്ടതെന്നും ഡി.വൈ.എഫ്.ഐസമരത്തിന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, കെ.എം ഫ്രാന്‍സിസ്, രഞ്ജിത്ത് മാനിയല്,അജിത്ത് വര്‍ഗ്ഗീസ്, എ കെ റൈഷാദ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍