ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; യുവജന കമ്മീഷന്- യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു
പനമരം:എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട പാറവയല്‍ കോളനിയിലെ ബബീഷ് അമല്‍ എന്നിവരെയും അഞ്ഞണിക്കുന്ന് കോളനിയിലെ അനീഷിനെയും യുവജന കമ്മീഷന് അംഗം വിദ്യ കെ.സി, യുവജനക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എംഫ്രാന്സിസ് എന്നിവര്‍ അവരുടെവീടുകളില് ചെന്ന് സന്ദര്‍ശിച്ചു.കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചതിന്റെ ഭാഗമായി പ്രസ്തുത കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതാണ് പരമ പ്രധാനം എന്നും , വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും വകുപ്പ് മേധാവികളുമായും ബന്ധപ്പെട്ട് ഇവരുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്താനാവശ്യമായ ഇടപെടല്‍ നടത്തും എന്നും യുവജന കമീഷന് അംഗം വിദ്യ കെ.സി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍