ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ജില്ലയില്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രേഷന് ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോം മേധാവി അബ്ദുള്‍റഷീദിന് കൈമാറി നിര്‍വ്വഹിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ് അദ്ധ്യക്ഷത വഹിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ബാലനീതി നിയമത്തിന്റെ പരിപൂര്‍ണ പരിരക്ഷ ലഭ്യമാക്കുന്നതിനായി മുഴുവന്‍ ശിശുസംരക്ഷണ സ്ഥാപനങ്ങളും ബാലനീതി നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപന മേധാവികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കിയതിനെ തുടര്‍ന്ന് ജില്ലയിലെ 27 ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 14 ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കി. ജില്ലാശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ലി പോള്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ, സംവിധായകന് സൂര്യസജി, ജില്ലാ ശിശുസംരക്ഷണ യൂണറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്സണ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍