എസ്.പി.സി.യുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.പി.സി.യുടെ ഏഴാമത് ബാച്ചിന്റെ സ്കൂള്‍തല പാസിംഗ് ഔട്ട് പരേഡ് നടന്നു.പരേഡില്‍ എം.എല്‍.എ. സി.കെ.ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു.എസ്.പി.സി.വയനാട് ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി.മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച കേഡറ്റുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം,വിരമിക്കുന്ന അധ്യാപിക സുധ ടീച്ചര്‍ക്കും സി.പി.ഒ.സേവനത്തില്‍ നിന്നും വിരമിക്കുന്ന ഷാലമ്മ ടീച്ചര്‍ക്കും,സൂപ്പര്‍ സീനിയേഴ്സ് കേഡറ്റുകള്‍ക്കും യാത്രാമംഗളങ്ങള്‍ നേര്‍ന്നു.എ.സി.പി.ഒ,എസ്.പി.സി വാര്‍ഷിക റിപ്പോര്‍ട്ട് ഷീബാറാണി അവതരിപ്പിച്ചു. ജി.വി.എച്ച.എസ് ഹെഡ്മാസ്റ്റര് എന്‍.ഡി.തോമസ്,വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ബി.ജയകൃഷ്ണന് , ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി.അനില്‍കുമാര്‍,എസ്.എല്‍.ഒ,ഐ.പി.കല്‍പ്പറ്റ ടി.പി.ജേക്കബ്,നഗര സഭാ കൗണ്‍സിലര്‍ വി.പി.ശോശാമ്മ,ജോസ് ജോര്‍ജ്ജ് സി.പി.ഒ.സ്റ്റുഡന്റ് പോലീസ് കേഡറ്റ് സജി ആന്റോ,പി.ടി.എ.പ്രസിഡന്റ് സി.എന്‍.ചന്ദ്രന്,എസ്.പി.സി.ഗാര്ഡിയന് പ്രസിഡന്റ്പി.പ്രദീപ് കുമാര്‍,എച്ച്.എസ്.സ്റ്റാഫ് സെക്രട്ടറി കെ.ഉഷാകുമാരി,ഡി.ഐ,എസ്.പി.സി.കല്‍പ്പറ്റ വി.ഗിരിജ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍