ബി.എം.എസ് സ്റ്റാര്‍ഹെല്‍ത്ത് ഓഫീസ് ഉപരോധിച്ചു
മാനന്തവാടി:വെട്ടിക്കുറച്ച ആനുകൂല്യങ്ങള്പുനഃസ്ഥാപിക്കുക, പിരിച്ചുവിട്ടവരെ തരിരിച്ചെടുക്കു,സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക,അഴിമതി ഭരണം അവസാനിപ്പിക്കുക,കള്ളക്കേസുകള്‍ പിന്‍വലിക്കുക,തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക,പകപോക്കല്‍ നടപടികള്‍ അവസാനിപ്പിക്കുക,അന്യായമായ ട്രാന്‍ഫര്‍ ഒഴിവാക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സ്റ്റാര്ഹെല്ത്തിന്റെ ഓഫീസിലേക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായി സ്റ്റാര്‍ഹെല്‍ത്ത് മാനന്തവാടി ബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തി.ഉപരോധം ബി.എം.എസ് ജില്ലാ ട്രഷറര്‍ സന്തോഷ് ജി.നായര്‍ ഉദ്ഘാടനം ചെയ്തു.ശശീധരന് നമ്പ്യാര്‍, വിനോദ് ,ഷിബു ജേക്കബ്, സന്തോഷ് കുമാര്‍ പീച്ചങ്കോട്, സെന്തില്‍ വേല് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍