എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച ആദിവാസി കുട്ടികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ നടപടി സ്വീകരിക്കണം:എ.ബി.വി.പി
പനമരം പഞ്ചായത്തിലെ നീര്‍വാരം ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച ആദിവാസി കുട്ടികളെ വീണ്ടും പരീക്ഷയെഴുതിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു.അധികൃതരുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ.ബി.വി.പി മുന്നറിയിപ്പ്നല്‍കി.പരീക്ഷയെഴുതാന്‍ സാധിക്കാതെവന്ന ബബീഷ്, അനീഷ് എന്നീ വിദ്യാര്‍ത്ഥികളെ എ.ബി.വി.പി വയനാട് ജില്ലാ പ്രസിഡന്റ് രാഹുല്‍.എം,ജില്ലാ സെക്രട്ടറി കെ.എം വിഷ്ണു,ജില്ലാ ഓഫീസ് സെക്രട്ടറി യദു കൃഷ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍