ചക്കകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
പുത്തൂര്‍വയല്‍:കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച ചക്കകൊണ്ട് ആരോഗ്യരക്ഷക്ക് ഉപകാരപ്രദമായ ധാരാളം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാമെന്ന് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു.ചക്ക ഉല്‍പ്പന്നങ്ങള്‍ ആരോഗ്യപരിപാലനത്തില്‍ ഉത്തമമാണെന്നും വിപണനരംഗത്ത് അനന്ത സാദ്ധ്യതകളുണ്ടെന്നും സെമിനാര്‍.സെമിനാര്‍ ഉദ്ഘാടനം സ്വാമിനാഥന് ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. ട്രെയ്നിങ്ങ് കോഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായ വിഷ്ണുദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രേമകുമാരി പനമരം, എം. കെ. പി. മാവിലായി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എന്‍. ഗോപാലകൃഷ്ണന് സ്വാഗതവും ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍