കളഞ്ഞു കിട്ടിയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ടാക്സി ഡ്രൈവര്‍ മാതൃകയായി
മാനന്തവാടി:പണവും ,വിവിധ രേഖകളും , മൊബൈല്‍ ഫോണുകളുമടക്കം കളഞ്ഞു കിട്ടിയ ബേഗ് ഉടമസ്ഥനു നല്കി ടാക്സി ഡ്രൈവറും , കേരള ടൂറിസ്റ്റ് ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് (കെ.ടി.ഡി.ഒ) അംഗവുമായ വിനോദ് ടി. എസ്. ആണ് തനിക്ക് വഴിയില്‍ നിന്ന് കളഞ്ഞു കിട്ടിയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് മാതൃകയായത്.മാനന്തവാടി ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് വിനോദിന് ബാഗ് ലഭിച്ചത്. ബാഗ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പണവും , മൊബൈല്‍ ഫോണും, വിവിധ രേഖകളും കണ്ട വിനോദ് അത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുവാന്‍ കൊണ്ടു പോകുന്നതിനിടയില്‍ പേര്യ സ്വദേശിനികളായ ഉടമസ്ഥര്‍ ബാഗിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കുകയും , അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ടാക്സി സ്റ്റാന്‍ഡില്‍ വന്ന് നഷ്ട്ടപ്പെട്ട തങ്ങളുടെ ബാഗ് തിരികെ വാങ്ങുകയും ചെയ്തു. വിനോദിന്റെ നല്ല മനസ്സിനും മാനന്തവാടി കെ.ടി.ഡി.ഒ അംഗങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തിയാണ് ഉടമസ്ഥര്‍ മടങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍