ആദിവാസി കുട്ടികള്‍ക്ക് എസ്.എസ്.എല്‍സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച സംഭവം;കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം:എസ്.എഫ്.ഐ
നീര്‍വാരം ഹൈസ്കൂളിലെ ആദിവാസി കുട്ടികള്‍ക്ക് എസ്.എസ്എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ട പ്രധാന അദ്യാപകന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വലിയ ഇടപെടല്‍ നടക്കുന്ന കാലഘട്ടത്തില്‍ പി.ടി.എ കമ്മിറ്റിക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും എസ്.എഫ്.ഐ.നൂറ് ശതമാനം വിജയമുണ്ടാക്കാന്‍ ചില സ്ക്കൂളുകളെങ്കിലും പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ ഇത്തരം സംഭവം ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കണം . ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും ഇത്തരം സ്കൂളുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ടഎക ഉയര്‍ത്തി കൊണ്ടുവരുമെന്നും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍