എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം നടത്തി
തലപ്പുഴ: 'പൈതൃകത്തിലേക്ക്, വിജയത്തിലേക്ക്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഏപ്രില്‍ 20ന് പനമരത്ത് വെച്ച് നടത്തുന്ന ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് തലപ്പുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ ആദര്‍ശ സമ്മേളനം 'അഹ്ലുസ്സുന്ന' നടത്തി. ചുങ്കം മുനവ്വിറുല് ഇസ്ലാം മദ്രസ്സ, ശംസുല്‍ ഉലമാ നഗറില്‍ വെച്ച് മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് ദാരിമിയുടെ അധ്യക്ഷതയില്‍ റെയിഞ്ച് പ്രസിഡന്റ് കെ.വി.എസ്.ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി വിഷയാവതരണം നടത്തി. മേഖലാ നിരീക്ഷകന് മൊയ്ദീന് ദാരിമി സംസാരിച്ചു. സെക്രട്ടറി അസീസ് ഫൈസി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ലത്തീഫ് ദാരിമി നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍