വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
കല്‍പ്പറ്റ:മുണ്ടേരി മഹാത്മ നഴ്സറി വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയും കഴിഞ്ഞ 33 വര്‍ഷമായി മുണ്ടേരി അങ്കണ്‍വാടി വര്‍ക്കറായി സേവനമനുഷ്ഠിച്ച് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാവിത്രി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ പി.പി.ആലി നിര്‍വഹിച്ചു.കൗണ്‍സിലര്‍ വി.പി.ശോശാമ്മ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.കെ.ദിനേശന്,സാവിത്രി ടീച്ചര്‍,വിജി ടീച്ചര്‍,ശാലിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍