സംസ്ഥാന തല ക്യാന്‍സര്‍ ബോധവല്‍ക്കരണ ആല്‍ബം തയ്യാറാക്കല്‍ മത്സരം; ദ്വാരക എ യു പി സ്കൂളിന് ഒന്നാം സ്ഥാനം
സ്ഥാനംമാനന്തവാടി:കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷനും ജ്യോതിസ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ സംസ്ഥാനതല ക്യാന്‍സര്‍ ബോധവത്ക്കരണ ആല്‍ബം തയ്യാറാക്കല്‍ മത്സരത്തില്‍ യു.പി വിഭാഗത്തില്‍ ദ്വാരക എ യു പി സ്കൂള്‍ ഒന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി.കാന്‍സറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് 'കരുതല്‍' എന്ന പേരില്‍ അമ്പത് പേജുള്ള ആല്‍ബം തയ്യാറാക്കിയത്. കുട്ടികളുടെ ഭാവനാശേഷി ഉണര്‍ത്തുകയും ഒരു ഗ്രൂപ്പായി കാന്‍സറിനെതിരെ പൊതുതാന് പ്രചോദിപ്പിക്കുകയും ചെയ്യുക വഴി സമഗ്രമായ ഒരു അവബോധത്തിനുള്ള സാധ്യത തുറക്കുകയാണ് ഈ മത്സരം കൊണ്ട് ലക്ഷ്യമാക്കിയത്.വിദ്യാര്‍ത്ഥികളായ കെ ഷാമില ഷെറിന്, എം മുമ്പഷീറ, എം കെ ആഫില്‍, എം എ മുഹമ്മദ് ഷാലു, കെ ദില്‍ഷ, എന്നിവരാണ് ആല്‍ബം തയ്യാറാക്കിയത്. പ്രധാനാധ്യാപകന് ഷാജി വര്‍ഗ്ഗീസ്, എം എസ് ദീപ്തി, സി. ഡോന്‍സി കെ തോമസ് എന്നിവര്‍ നേത്യത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍