പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കല്‍പ്പറ്റ:ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്സ് യൂണിയന് സി ഐ ടി യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്പറ്റയില് തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഓട്ടോടാക്സി ചാര്‍ജ് കാലോചിതമായി പുനഃനിര്ണയിക്കുക, ലീഗല്‍ മെട്രോളജി മീറ്റര്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പിഴ രണ്ടായിരം രൂപയായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, ക്ഷേമനിധി ആനുകൂല്യം ശാസ്ത്രീയമായി പരിഷ്ക്കരിക്കുക, 15 വര്ഷത്തെടാക്സ് ഒന്നിച്ചടക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, കള്ള ടാക്സികള്‍ കണ്ടുകെട്ടുക, ആര് ടി ഒ ഉദ്യോഗസ്ഥന്മാരുടെ തൊഴിലാളി പീഢനം അവസാനിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയമുദ്രാവാക്യങ്ങള് ഉന്നയിച്ച് കൊണ്ട് നടത്തിയ പ്രതിഷേധ ധര്‍ണ്ണ സി പി ഐ എം ജില്ലാ സെക്രട്ടറി പി.ഗ ഗാറിന് ഉദ്ഘാടനം ചെയ്തു. പി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു.കെ.സുഗതന്, പി.അബ്ബാസ്, പി.എം.സന്തോഷ് കുമാര്‍, ബിജു പനമരം, ബാബുഷിദില് കുമാര്‍, കെ.രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍