പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മദ്രസ അധ്യാപകന് അറസ്റ്റില്‍ ;അധ്യാപകനെതിരെ പോക്സോ പ്രകാരം കേസ്
കോഴിക്കോട് കൊടുവള്ളി പുത്തൂര്‍ പള്ളിക്കണ്ടി ഹുസൈന് (53) നെയാണ് വൈത്തിരി സി.ഐ അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. വൈത്തിരി പോലീസ് സ്റ്റേഷന് പരിധിയിയിലെ ഒരു മദ്രസയിലെ അധ്യാപകനായ ഹുസൈന് തന്റെ വിദ്യാര്‍ത്ഥിനിയായ പതിനാല് കാരിയോട് ലൈംഗിക ചേഷ്ഠകള്‍ പ്രകടിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് മാനസികമായി തളര്‍ന്ന കുട്ടി കൗണ്‍സിലിങ്ങിനിടെ ഡോക്ടറോട് കാര്യങ്ങള്‍ വെളിപ്പെടുത്തകയായിരുന്നു. പിന്നീട് പോലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുറ്റാരോപിതനായ ഹുസൈനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍