കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി വയനാട് ജില്ലാ കുടുബ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ:ജില്ലയില്‍ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി കഴിഞ്ഞ കുട്ടികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ സര്‍വ സജ്ജമായ ഒരു ഓഡിയോളജി ലാബ് സ്ഥാപിക്കണമെന്നും ത്രിതല പഞ്ചായത്തുകള്‍ വഴി ഇത്തരം കുട്ടികളുടെ തുടര്‍ചികിത്സക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കണമെന്നും കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം സി.കെ. ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജില്ലയിലെ കുട്ടികള്‍ മറ്റു ജില്ലകളെയാണ് ആശ്രയിക്കുന്നത്. ഈ വിഷയവും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ല കോഫഓഡിനേറ്റര് നജ്മുദ്ദീന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.ആര്.സിയും കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന് ജില്ല കമ്മിറ്റിയും ചേര്‍ന്ന് നല്കുന്ന ഹിയറിങ് ഏയ്ഡുകളുടെ വിതരണം ജില്ല അസി. കലക്ടര്‍ വി.പി കതിര് വടിവേലു നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍.ബി. കുഞ്ഞിമോള്, എസ്.എസ്.എ. ജില്ല കോഫഓഡിനേറ്റര് എം.ഒ. സജി, സി.ആര്.സി. കോഴിക്കോട് ലക്ഷ്മി ദേവി, അസി. കോഫഓഡിനേറ്റര് എം. അനില്‍കുമാര്‍,സലീം കുന്നുപുറത്ത്, സമദ് കോട്ടപ്പുറം, ജിതുഷ മണി, അനില്‍കുമാര്‍, റയ്യാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേരി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍