വള്ളിയൂര്‍കാവ് ഉത്സവം : മദ്യനിരോധിത മേഖലയില്‍ ചാരായവുമായി മധ്യവയസ്കന് എക്സൈസ് പിടിയില്‍; 8 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു
വള്ളിയൂര്‍കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍ മാനന്തവാടി കമ്മന വാളാലില്‍ രാജന് (45) നെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലും സംഘവും അറസ്റ്റ് ചെയ്തു. ഇയ്യാളുടെ വീട്ടില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 8 ലിറ്റര്‍ ചാരായവും പിടികൂടി.വള്ളിയൂര്‍കാവ് ഉത്സവ സമാപനത്തിന്റെ ഭാഗമായുള്ള മദ്യലഹരി വസ്തുക്കളുടെ നിരോധിത മേഖലയിലുള്‍പ്പെട്ട കമ്മനയിലെ വീട്ടില്‍ ഉല്സവവില്പ്പനക്കായി സൂക്ഷിച്ചു വെച്ചതായിരുന്നു ചാരായമെന്ന് എക്സൈസ് സംഘം പറഞ്ഞു.എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ സുനില്‍ ,പ്രിവന്റീവ് ഓഫീസര്‍ അനീഷ് ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, അനുദാസ്, അമല്‍ദേവ്, വിപിന്‍ വില്സന്, അജേഷ് വിജയന്, സല്‍മ ജോസ് െ്രെഡവര്‍ രമേശ് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നുമാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍