എട്ടരലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍; മദ്യം കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍
കണിയാമ്പറ്റ പള്ളിക്കുന്ന് സ്വദേശികളായ കളത്തിലോട്ട് ഷിജു ജോസഫ് (42), ചേരിങ്കല്‍ ദിവ്യ നിവാസ് കെ ദിലീപ് (45) എന്നിവരെയാണ് കമ്പളക്കാട് എസ്ഐ കെഎസ് അജേഷും സംഘവും പിടികൂടിയത്. പ്രദേശത്ത് അനധികൃത മദ്യവില്പ്പനെ വ്യാപകമാണെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പതിനേഴ് കുപ്പി വിദേശ മദ്യം പിടികൂടിയത്. മദ്യം കടത്തിയ കെഎല്‍ 12 ബി 7803 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.എഎസ്ഐ മാരായ സുബ്രഹ്മണ്യന്, അനില്‍, സിപിഒ അനസ്, ഹോം ഗാര്‍ഡ് ശശി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍