കാട്ടാനയുടെ ആക്രമണത്തില്‍ തൃശ്ശിലേരി സ്വദേശി മരിച്ചു; ബാവലി ഹൊസള്ളിയില്‍ വെച്ചാണ് സംഭവം
തൃശ്ശിലേരി ചേക്കോട്ട് കോളനിയിലെ ദാസന് (സു.45) ആണ് മരിച്ചത്.കര്‍ണ്ണാടക ബീച്ചനഹള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ ഹൊസള്ളിയില്‍ വെച്ചാണ് ദാസനെ കാട്ടാന ആക്രമിച്ചുകൊന്നത്.ദാസന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി കാട്ടാനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയ മുറിവ് ദൃശ്യമാണ്.ഇന്ന് രാവിലെയാണ് തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.ബീച്ചനഹള്ളി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍