പിന്മുറക്കാര്ക്ക് തണലൊരുക്കാന്‍ 'ഓര്‍മ്മ മരം' പദ്ധതിയുമായി കുരുന്നുകള്‍.
വെണ്ണിയോട് :നാടിനു നല്ല മാതൃക കാട്ടി വെണ്ണിയോട് എസ്. എ. എല്‍.പി. സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.ഈ വര്‍ഷം നാലാം ക്ലാസ്സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികളാണ് പിന്മുറക്കാര്ക്ക് തണലൊരുക്കാന്‍ 'ഓര്‍മ്മ മരം 'എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി നാലാം ക്ലാസ്സില്‍ നിന്നും പടിയിറങ്ങുന്ന പതിനെട്ട് കുരുന്നുകള്‍ തങ്ങളുടെ പേരില്‍ സ്കൂളിനു ചുറ്റും മരങ്ങള്‍ നട്ടു. അധ്യാപകരായ ദിവ്യ അഗസ്ററിന്,ജ്യോതി പി,ജിന്‍സി മാതൃു,ശരത് റാം,സിമി എം,പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍