നവീകരിച്ച ബസ് ബേ യും മിനി വ്യവസായ കേന്ദ്രവും ഉദ്ഘാടനം ചെയ്തു.
തൊണ്ടര്‍നാട് നിരവില്‍പ്പുഴയിലെ നവീകരിച്ച ബസ് ബേ യുടെയും മിനി വ്യവസായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബസ് ബേ യും മിനി വ്യവസായ കേന്ദ്രവും പഞ്ചായത്തിന്റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും ഉതകുന്നതാണെന്ന് മന്ത്രി പറഞ്ഞു.ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷതവഹിച്ചു.മാനന്തവാടി ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്,തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു,സലോമി ഫ്രാന്‍സിസ്, വി.സി സലീം,പി.കേശവന്,മൈമൂനത്ത് ,മുസ്തഫ മോന്തോല്‍,പി.പി മൊയ്തീന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍