ഡെന്റല്‍ ക്ലിനിക് തസ്തിക അട്ടിമറി;യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പൊരുന്നന്നൂര്‍ സി.എച്ച്.സി യില്‍ പുതുതായി അനുവദിച്ച ഡെന്റല്‍ ക്ലിനിക് തസ്തിക അട്ടിമറിച്ച ഭരണകൂട ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി.യോഗത്തില്‍ പ്രസിഡന്റ് യൂനുസലി പനമരം അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഹുസൈന് കുഴി നിലം,തോക്കന്‍ മമ്മൂട്ടി,സിദ്ദീഖ് പീച്ചംകോട്,അര്‍ഷാദ് ചെറ്റപ്പാലം,കബീര്‍ പി,മോയിന്‍ കാസിമി,റഫീഖ് പാറക്കണ്ടി, ട്രഷറര്‍ ഇസ്മായില്‍ കീപ്രത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍