എഞ്ചിനീയറിംഗ് കോളേജ് സംഘര്‍ഷം: രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍;ഇരുവരേയും റിമാണ്ട് ചെയ്തു; കേസില്‍ ഒമ്പത് പ്രതികള്‍
വയനാട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്ത്ഥിസംഘര്ഷത്തില് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ്ചെയ്തു. കോളേജിലെ യുഡിഎസ്എഫ് പ്രവര്‍ത്തകരായ അഭിഷേക് ഭോജന്, അനീസ് എന്നിവരാണ് അറസ്റ്റിലായത്. ഒമ്പത് പ്രതികളുള്ള കേസിലെ മൂന്നും, അഞ്ചും പ്രതികളാണിവര്‍. കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഗ്യാനേഷിനെ കഴിഞ്ഞദിവസം മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഗ്യാനേഷ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാവിലെ എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റേണല്‍ പരീക്ഷയെഴുതാന്‍ വന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ മര്ദ്ദിച്ചൂവെന്നതാണ് പരാതി. തുടര്‍ന്ന് ഗുരുതര പരുക്കേറ്റ ഗ്യാനേഷിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തലപ്പുഴ പോലീസ് ഐപിസി 308 വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രിയോടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 10 വരെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍