ആദിവാസി ഭവന പദ്ധതിയിലെ അഴിമതി അന്വേഷിക്കണം:പി കെ ജയലക്ഷ്മി
പനമരം:പനമരം പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ ദുര്‍ഭരണമാണെന്നു ആരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും മുന്‍ മന്ത്രിയും എ.ഐ.സി.സി മെമ്പറുമായ പി. കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫണ്ട് വിനിയോഗം 35 ശതമാനം മാത്രമാണെന്നും,പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ സിപിഎം രൂപീകരിച്ച സൊസൈറ്റിയുടെ പേരില്‍ എടുത്തിട്ടുള്ള ആദിവാസിഭവന പദ്ധതികളില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തി പാവപ്പെട്ട ആദിവാസികളെ വഞ്ചിക്കുകയാണെന്നും ഇത്തരം വഞ്ചന കള്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പനമരം പാലത്തിനു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചോടുകൂടിയാണ് ധര്‍ണ ആരംഭിച്ചത്.1200 ഓളം വാര്‍ധക്യ പെന്ഷന്കളടക്കം ഓഫീസില്‍ കെട്ടികിടക്കുകയാണ്.തെരുവ് വിളക്കുകള്‍ കത്തുന്നില്ല,അഞ്ച് കുടിവെള്ളപദ്ധതികള്‍ ചുവപ്പു നാടയിലാണ്, പഞ്ചായത്തില്‍ സെക്രട്ടറി ഇല്ലാതായിട്ടു മാസ്സങ്ങളായെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല,പഞ്ചായത്ത് സ്റ്റേഡിയം,ടൗണ്‍ നവീകരണം, ട്രാഫിക് നിയന്ത്രണം,തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് യു ഡി എഫ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.യു ഡി എഫ് ചെയര്മാന് ഇബ്രാഹിം പുതുകുടി അധ്യക്ഷത വഹിച്ചു. ബെന്നി അരിഞ്ചെര്മല,കാട്ടി ഗഫൂര്‍ ,സിനോ പാറക്കാലയില്‍,കെ.ജെ പൈലി,എം സി സെബാസ്റ്റ്യന്‍,കെ അബ്ദുള്‍ അസ്സീസ്, സാബു നീര്‍വാരം,പി.ജെ ബേബി,ഇ.ജെ സെബാസ്റ്റ്യന്‍,ഷാജഹാന് കോവ,ഉമ്മച്ചന് നീര്‍വാരം,പി.ഗംഗാധരന്,എം.കെ അമ്മദ്,കെ.ടി ദിനേശന്,നാസര്‍ അഞ്ചുകുന്നു,ഉസ്മാന്കെല്ലൂര്,ബേബി തുരുത്തിയില്‍ ,ഒ എം ജോര്‍ജ്,എ കെ വാസു,എ പി ബാവ, ലിസി തോമസ്,സൗജത് ഉസ്മാന്,കെ.എം ഹരിദാസ്,ജോസ് നിലമ്പനാട്ട്, ഗിരീഷ് മലങ്കര,ടി.എം മാത്യു,ഉക്കിനി വിജയന്.രാധാകൃഷ്ണന്,ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍