വടക്കനാട് സമരത്തിന് പിന്തുണയുമായി വയനാട് ബുള്ളറ്റ് ക്ലബ്ബ്
ബത്തേരി:രൂക്ഷമായ വന്യമൃഗ ശല്ല്യത്തിന് പരിഹരം കാണുന്നതിന് വേണ്ടി വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് ബുള്ളറ്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.സമരമനുഷ്ഠിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കണമെന്നും കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും വയനാട് ബുള്ളറ്റ് ക്ലബ്ബ് ആവശ്യപ്പെട്ടു.മാനന്തവാടി വള്ളിയൂര്‍ക്കാവ് പരിസരത്ത് നിന്നാരംഭിച്ച ബുള്ളറ്റ് റാലി കടന്ന് വന്ന ചെറുപട്ടണങ്ങളില്‍ കര്‍ഷകര്‍ക്കുള്ള പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് റാലി ഉച്ചയോടെ നിരാഹാര പന്തലില്‍ എത്തിച്ചേര്‍ന്നു.യോഗത്തില്‍ ക്ലബ്ബ് പ്രസിസ്റ് എന്‍.പി.ഷിബി അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.ബാബു പായിക്കാടന്‍, പ്രദീപ് ക്ലാസിക്ക് ,എന്‍.പി .സുധാകരന്, ഷിഹാബ് ദിന്. ങഗ, ങ. കുഞ്ഞലവി ,അജി കൊളോണിയ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍