ഇ-ഹെല്‍ത്ത് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് തല രജിസ്ട്രേഷന് ഉദ്ഘാടനം
ആരോഗ്യ സേവനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കൃത്യമായി നിയന്ത്രണത്തിനും നിര്‍വ്വഹണത്തിനുമായി കേന്ദ്രീകൃത ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ള സാങ്കേതിക വിദ്യാധിഷ്ഠിതമായ സംയോജിത ഡിജിറ്റല്‍ പദ്ധതിയായ ഇ ഹെല്‍ത്തിന്റെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് തല രജിസ്ട്രേഷന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ശോഭനയുടെ ആദ്യക്ഷതയില്‍ പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.ആധാര്‍ രജിസ്ട്രേഷന്റെ ഉല്‍ഘാടനം വൈസ് പ്രസിഡന്റ്കെ ജെ പോള്‍ നിര്‍വഹിച്ചു.ഇഹെല്‍ത്ത് കേരള സ്റ്റേറ്റ് ലെവല്‍ അഡ്മിന് മുത്തു.കെ, പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ചടങ്ങില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഡോ.അബ്ദുള്‍ ജലീല്‍, സുഭദ്ര,നൗഷ,സൗമ്യ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍