ദേശീയ രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ വയനാടിന് കഴിയും:ഡോ.അഫ്റോസ് അഹമ്മദ്.
മാനന്തവാടി:ദേശീയ രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ വയനാടിന് കഴിയുമെന്ന് അന്തരാഷ്ട്ര ജല ശാസ്ത്രജ്ഞനും കേന്ദ്ര സയന്‍സ് & ടെക്നോളജി വകുപ്പ് മിഷന് എക്കോ നെസ്റ്റ് ചെയര്‍മാനുമായ ഡോ.അഫ്റോസ് അഹമ്മദ്.വായുവും ജലവും പ്രകൃതിയും വിഭവശേഷിയും ലഭ്യമായ വയനാട് പശ്ചിമഘട്ടത്തില്‍ തന്നെ ചരിത്രത്തില്‍ ഇടം പിടിച്ച ഭൂമിയാണെന്ന് അദ്ദേഹം.ഭക്ഷ്യ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ തനതായ കാര്‍ഷിക രീതിയിലൂടെ ഭക്ഷ്യോല്‍പ്പാദനം നടത്തുകയും രാജ്യത്തിന് മാതൃകയാക്കുംവിധം കലര്പ്പില്ലത്ത ഭക്ഷ്യവസ്തുകള്‍ ഉല്പാദിപ്പിക്കന്നും കഴിയും എന്നതാണ് യാഥര്‍ത്ഥ്യം. വയനാട് വിഭവശേഷിയുടെ സമൃതിയാണ് വിവിധ മേഖല വികസനം യാഥര്ത്ഥ്യവത്കരിക്കാന് വയനാടിന് കഴിയും .വിഭവശേഷി ഉണ്ടായിട്ടും വേണ്ട വിധം പ്രയോജനപ്പെടുത്തുവനും രാജ്യത്തിന് മുതല്‍ കൂട്ടാക്കുവാന് കഴിയത്തതുമാണ് നമ്മുടെ പ്രശ്നം മനേഹരമായ പ്രകൃതിയും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജൈവ കൃഷി പരിപോഷിപ്പിക്കുകയും അതില്‍ നിന്നുണ്ടാകുന്ന മൂല്യവര്ദിത ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നതിനുള്ള ഒരു സംവിധാനം രൂപപ്പെട്ടാല്‍ സമ്പന്നമാക്കും നമ്മുടെ സമ്പത്ത് വ്യവസ്ഥ. വയനാടിന്റെ പരിസ്ഥിതിക പ്രധാന്യം ചോരതെ ശാസ്ത്ര സങ്കേതിക വിദ്യയുടെ അനന്ത സധ്യതകള്‍ പ്രയോജനപ്പെടുത്തി നൂതനമായ സംഭരഭങ്ങളിലൂടെ രാജ്യത്തെ മാറ്റിയൊടുക്കാന് മാനോഹരമായ ഈ നാടിന് കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മാനന്തവാടി നഗരസഭയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന് സദസ് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി.ബിജു ചടങ്ങില്‍ അദ്ധ്യഷത വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതയും ഹരിത സമ്പത്ത്ഘടനയും ഒരുമിച്ചുള്ള യുഗത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്തവിന് നേരിട്ട് എത്തിക്കാന്‍ ഓണ്‍ലൈന്‍ വ്യാപരം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും ചൈന പോലുള്ള രാജ്യങ്ങള്‍ ലോക സമ്പത്ത് ഘടനയില്‍ സ്ഥാനം പിടിച്ചതു മഹാത്മ ഗാന്ധിയുടെ ആശയമായ ഒരു വിട്ടില്‍ ഒരു സംഭരഭം എന്നത്തിലൂടെയാണ് എന്നും കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് ഈ മേഖലയില്‍ നൂതനമായ ആശയങ്ങളൊടെയുളള ഇടപ്പെടലുകളും സങ്കേതിക വിദ്യകളും സമ്പത്തിക സഹായങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സദ്ധ തയ്യറാണ് മൂല്യവര്‍ദ്ദിത ഉല്പ്പനങ്ങളു മായി ഒരോ ജെ.എല്‍.ജി കളും മുന്നോട്ട് വരണം മാനന്തവാടി നഗരസഭ ജെ.എന്‍.ജി കളുടെ ശാക്തികരണത്തിന് സമ്പൂര്‍ണ പദ്ധതിക്ക് രൂപം നല്കുമ്പോള് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ശക്തമായ പിന്തുണയുമായി മുന്നില്‍ ഉണ്ടക്കുമെന്ന് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സംസ്ഥാന വൈസ് ചെയര്മാന് എന്‍.ബാലഗോപല്‍ അഭിപ്രയപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാരദ സാജിവന്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബസ്റ്റ്യന്, പി. വി. ജോര്‍ജ്, അരുണ്‍കുമാര്‍ ബി.ഡി, മിനി വിജയന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷ ബാബു എന്നിവര്‍ ആശംസ അര്‍പ്പിച്ചു.ചടങ്ങിന് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ജില്ല കോ ഓര്‍ഡിനേറ്റര്‍ അര്ജുന്.പി.ജോര്‍ജ് നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍