അക്ഷരപുര പദ്ധതിയില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അക്ഷരപുര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 16 ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.ഡി.സി ബുക്സ്,മാതൃഭൂമി, ഒലീവ് പബ്ലിക്കേഷന്‍സ്, ചിന്ത പബ്ലിക്കേഷന്‍സ്, കറന്റ് ബുക്സ് തുടങ്ങിയ വിവിധ പ്രസാധകരുടെ 300 ഓളം പുസ്തകങ്ങളും ഫര്‍ണിച്ചറുകളുമാണ് വിതരണം ചെയ്തത്.വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഡി ഡി ഇ എം.ബാബുരാജന് സ്വാഗതം പറഞ്ഞു.മെമ്പര്‍മാരായ എ.ദേവകി,കെ.മിനി,കെ.ബി.നസീമ,ഓമന ടീച്ചര്‍,പി.എന്‍.വിമല,പി.ഇസ്മായില്‍,ഒ.ആര്.രഘു,എ.പ്രഭാകരന് മാസ്റ്റര്‍,ലൈബ്രറരി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം.രാഘവന്,സെക്രട്ടറി എം.ബാലഗോപാലന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍