കര്‍ഷക സംരക്ഷണ സമിതി ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:പൊതുമേഖലാ സഹകരണ ബാങ്കുകളുടെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ വയനാട് ജില്ലാ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ്ണനടത്തി.കാര്ഷികക്കെടുതി മൂലം നാശം നേരിടുന്ന വയനാട്ടിലെ കര്‍ഷകന്റെ മുഴുവന്‍ കടങ്ങളും എഴുതിതള്ളി പുനര്‍വായ്പാ സംവിധാനം നടപ്പിലാക്കണമെന്നും നമ്മുടെ രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍ വിജയ്മല്ല്യ,നീരവ് മോദി തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് ദശകോടികണക്കിന് രൂപമതിയായ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്കിയ ബാങ്കുകള്‍ കമ്പളിപ്പിക്കപ്പെടുമ്പോള് മതിയായ സെക്യൂരിറ്റി നല്കിയ സാധാരണ കര്‍ഷകനെ പീഡിപ്പിക്കുന്നത് നിര്‍ത്തണം.അല്ലാത്ത പക്ഷം ബാങ്ക് ഉദ്യോഗസ്ഥരെ തടയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും ഐ എഫ് എ ദേശീയ അധ്യക്ഷന്‍ അഡ്വ.വിനോയ് തോമസ് പറഞ്ഞു.കല്‍പ്പറ്റ ലീഡ് ബാങ്കിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷക സംരക്ഷണ സമിതി ജില്ലാ ചെയര്മാന് കെ.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു.കര്‍ഷകസംരക്ഷണസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.രാജന്,ഡോ.ബെന്‍ഞ്ചമിന്‍ ഈശോ,ഐ എഫ് എ ജില്ലാ പ്രസിഡന്റ് കെ.ദേവസ്യ,കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി തെക്കേടത്ത് മുഹമ്മദ്,ഐ എഫ് എ സംസ്ഥാന സമിതി അംഗം കെ.സൈമണ്‍,പി.കെ.ദിവാകരന്,ബേബി തിരുനെല്ലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍